കൊല്ലം:കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ശക്തികുളങ്ങര പൊലീസ് പിടികൂടി. ശക്തികുളങ്ങര പുത്തൻതുരുത്ത് മീനത്ത് ചേരിയിൽ ലാലു ക്ലീറ്റസ് (38) ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ മാസം പത്താം തീയതി ശക്തികുളങ്ങര ചാപ്രകടവിൽ വള്ളം കെട്ടുന്നതുമായി സംബന്ധിച്ച് മധ്യവയസ്‌കനായ സ്റ്റീഫൻ, ഇയാളുടെ സഹായിയും അന്യസംസ്ഥാന തൊഴിലാളിയുമായ ബിജോയ് സാഹു എന്നിവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ മാരകമായി പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിേലാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്.
കുണ്ടറ മുളവന ക്ലേ ഫാക്‌ടറിക്ക് സമീപം ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് പ്രതിയുടെ ബന്ധു വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ALSO READ:ലോൺ എടുത്തുനൽകിയ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട യുവതിയെ വെട്ടിയ പ്രതി പിടിയിൽ
ലാലു പ്രതിയായ നിരവധി കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിപ്പിച്ചാണ് ഇയാൾ രക്ഷപ്പെടുന്നത്. നാട്ടിലിറങ്ങി അക്രമം നടത്തിയ ശേഷം വളളത്തിൽ കയറി കായലിലൂടെ രക്ഷപ്പെടുകയാണ് പതിവ്. നാട്ടുകാരെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നതും ഇയാളുടെ രീതിയാണ്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച വളളവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.