കേരളം

kerala

ETV Bharat / state

സൂരജിന്‍റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്‌ത് ക്രൈംബ്രാഞ്ച് - ഉത്ര കൊലപാതകം

വനിതാകമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണ് ഗാര്‍ഹിക പീഡനത്തിന് സൂരജിന്‍റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുത്തത്. മൂന്നാം തവണയാണ് പ്രത്യേക സംഘം ഇരുവരെയും ചോദ്യം ചെയ്യുന്നത്

Sooraj's mother and sister  സൂരജിന്‍റെ അമ്മ സഹോദരി  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ  Crime branch re-question  ഉത്ര കേസ്  ഉത്ര കൊലപാതകം  ഉത്ര വധം
ക്രൈംബ്രാഞ്ച്

By

Published : Jul 2, 2020, 3:41 PM IST

കൊല്ലം: ഉത്ര കൊലപാതകത്തിൽ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടപടി. ഇത് മൂന്നാം തവണയാണ് രേണുകയെയും സൂര്യയെയും പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്.

നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും ചോദ്യം ചെയ്‌തിരുന്നു. വനിതാകമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണ് ഗാര്‍ഹിക പീഡനത്തിന് സൂരജിന്‍റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുത്തത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉത്ര കിടപ്പുമുറിയില്‍ വച്ച്‌ പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. സുഹൃത്തായ സുരേഷില്‍ നിന്നും പാമ്പിനെ 10,000 രൂപ നല്‍കി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവ് സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തായത്.

ABOUT THE AUTHOR

...view details