കൊല്ലം : ലോക്ക്ഡൗണിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി സിപിഎം ആരംഭിച്ച സ്നേഹച്ചന്ത. കുണ്ടറ പേരയത്താണ് ചന്ത ഒരുക്കിയിരിക്കുന്നത്. 10 ദിവസം നീളുന്ന ചന്തയിൽനിന്നും ഭക്ഷ്യവസ്തുക്കൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം സൗജന്യമായി എടുക്കാം എന്നതാണ് പ്രത്യേകത. സിപിഎം പേരയം ബ്രാഞ്ചും ഡിവൈഎഫ്ഐ പേരയം യൂണിറ്റും ചേർന്നാണ് സ്നേഹച്ചന്ത ആരംഭിച്ചത്. കൊവിഡ് കാലത്ത് അർഹരിലേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുകയാണ് ചന്തയുടെ ലക്ഷ്യം.
സാന്ത്വനമായി സിപിഎമ്മിന്‍റെ സ്നേഹച്ചന്ത - കൊവിഡ് കേരള
ഭക്ഷ്യവസ്തുക്കൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം സൗജന്യമായി എടുക്കാം എന്നതാണ് ചന്തയുടെ പ്രത്യേകത.
സാന്ത്വനമായി സിപിഎമ്മിന്‍റെ സ്നേഹച്ചന്ത
Also Read:തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍
പലചരക്ക് സാധനങ്ങൾ തുടങ്ങി പച്ചക്കറികളും നാട്ടിൽ ലഭ്യമാകുന്ന മറ്റ് ഭക്ഷ്യവസ്തുക്കളും സ്നേഹച്ചന്തയിൽ ലഭിക്കും. ഏറ്റവും നൂതനമായ പദ്ധതിയാണിതെന്ന് ഉദ്‌ഘാടനം നിര്‍വഹിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഒന്നാം ലോക്ക്ഡൗണിലേതിനേക്കാള്‍ വലിയ ദുരിതമാണ് ഇത്തവണ ജനങ്ങൾ അനുഭവിക്കുന്നത്. അതുകൊണ്ട് ഏവരും ഒത്തൊരുമിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Last Updated : Jun 2, 2021, 4:29 PM IST