കൊല്ലം: മൂന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ എൻ എസ് പ്രസന്നകുമാർ- കൊറ്റങ്കര, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ബാൾടുവിൻ- കുണ്ടറ, പി.കെ. ഗോപൻ കുന്നത്തൂർ എന്നിവിടങ്ങളിൽ നിന്നാകും മത്സരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗങ്ങളാണ് നേതാക്കൾക്ക് മത്സരിക്കാൻ അനുമതി നൽകിയത്.
സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങൾ ജില്ലാ പഞ്ചായത്തിലേക്ക്
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ എൻ എസ് പ്രസന്നകുമാർ- കൊറ്റങ്കര, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ബാൾടുവിൻ- കുണ്ടറ, പി.കെ. ഗോപൻ കുന്നത്തൂർ എന്നിവിടങ്ങളിൽ നിന്നാകും മത്സരിക്കുക
സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങൾ ജില്ലാ പഞ്ചായത്തിലേക്ക്
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിൽ സിപിഎമ്മും സിപിഐയും പ്രസിഡന്‍റ് സ്ഥാനം രണ്ടര വർഷക്കാലം പങ്കിടും. എൽഡിഎഫിന് ഭരണം ലഭിക്കുന്നതിന് ഒപ്പം എൻഎസ് പ്രസന്നകുമാർ വിജയിച്ചാൽ അദ്ദേഹം അവസാന രണ്ടര വർഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കും. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റിന് നേരത്തെ പാർട്ടി അനുമതി നൽകിയിരുന്നു.