കേരളം

kerala

ETV Bharat / state

സിപിഐ നേതാവിനെ ആക്രമിക്കാന്‍ ശ്രമം; പ്രതി പിടിയില്‍ - Kollam Crime news

മകന്‍ ഉള്‍പെട്ട കേസില്‍ സഹായിക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രതി രാജുവിനെ ആക്രമിക്കാനുള്ള കാരണമെന്ന്‌ പൊലീസ്.

CPI worker attacks in kollam  man arrested on attack case kollam  P.J RAJU attacked  സിപിഐ നേതാവിനെ ആക്രമിക്കാന്‍ ശ്രമം  സിപിഐ നേതാവ്‌ പി.ജെ.രാജു  Kollam Crime news  Kerala Latest News
സിപിഐ നേതാവിനെ ആക്രമിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

By

Published : Feb 1, 2022, 4:34 PM IST

Updated : Feb 1, 2022, 5:37 PM IST

കൊല്ലം: കുളത്തൂപ്പുഴയില്‍ സിപിഐ നേതാവ്‌ പി.ജെ.രാജുവിനെ ആക്രമിച്ച പ്രതി പിടിയില്‍. സാംനഗര്‍ നിഷാമന്‍സിലില്‍ ബിരിയാണി ഷാജി എന്നറിയപ്പെടുന്ന എം.ഷാജിയാണ് പിടിയിലായത്. കുളത്തൂപ്പുഴയില്‍ ആധാരം എഴുത്ത് ഓഫീസില്‍ കടന്ന്‌ കയറി സിപിഐ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റംഗമായ പി.ജെ.രാജുവിനെ പ്രതി കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി.

സിപിഐ നേതാവിനെ ആക്രമിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

കസേരയില്‍ ഇരിക്കുകയായിരുന്ന രാജുവിന്‍റെ വയറിന്‍റെ വലതുവശത്തും ഇടതുകൈക്കുമാണ് പരിക്കേറ്റിട്ടുളളത്. ശബ്‌ദം കേട്ട് സമീപത്തെ വ്യാപരസ്ഥാപനത്തിലുളളവര്‍ ഓടിയെത്തി തടസം പിടിച്ചതിനാല്‍ കൂടുതല്‍ പരിക്കേറ്റില്ല. പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി. പരിക്കേറ്റ രാജുവിനെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിദഗ്‌ധ ചികിത്സക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Also Read: ഇടുക്കിയില്‍ മധ്യവയസ്‌കന് നേരെ ക്രൂര മർദനം; അച്ഛനും മകനും പിടിയിൽ

ഷാജിയുടെ മകന്‍ മുഹമ്മദ്ഷാഹുലും കൂട്ടാളികളും കഴിഞ്ഞ ചൊവ്വാഴ്‌ച പൊതുനിരത്തില്‍ പരസ്യമായി മദ്യപിച്ചത് ചോദ്യചെയ്‌ത നാട്ടുകാരെ ആക്രമിച്ച കേസില്‍ പോലീസ് കേസെടുത്ത്‌ പ്രതികളെ റിമാൻഡ് ചെയ്‌തിരുന്നു. ഈ കേസില്‍ പി.ജെ.രാജു സാഹായിക്കാത്തതിലുളള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Last Updated : Feb 1, 2022, 5:37 PM IST

ABOUT THE AUTHOR

...view details