കൊല്ലം: കിടപ്പ് രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് പാർട്ടി ഫണ്ടിലേക്ക് പിരിവ് നടത്തി സിപിഐ. കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ കോളജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നുമാണ് സിപിഐ പഞ്ചായത്ത് അംഗം 100 രൂപ വീതം നിർബന്ധിത പിരിവ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്.
സിപിഐ പാർട്ടി ഫണ്ടിന്‍റെ പേരിലുള്ള 100 രൂപയുടെ രസീതു നൽകിയാണ് പിരിവ് നടത്തിയത്. സിപിഐ പഞ്ചായത്ത് അംഗം വർഗീസിന്‍റെ നേതൃത്വത്തിലാണ് കിടപ്പ് രോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തി പെൻഷൻ വിതരണവും പിരിവും നടത്തിയത്.
കിടപ്പ് രോഗികളില്‍ നിന്ന് സിപിഐ നിർബന്ധിത പിരിവ് നടത്തിയതായി പരാതി
കൊല്ലം അഞ്ചൽ പഞ്ചായത്തിലെ കോളജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നാണ് സിപിഐ പഞ്ചായത്ത് അംഗം 100 രൂപ വീതം നിർബന്ധ പിരിവ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്.
കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനില്‍ കൈയിട്ട് വാരി സിപിഐ
കിടപ്പ് രോഗികൾക്ക് ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നുള്ള ചട്ടം ലംഘിച്ചാണ് അറുപതോളം രോഗികളായ പെൻഷൻകാരിൽ നിന്നും 100 രൂപ വീതം പിരിച്ചെടുത്ത ശേഷം പെൻഷൻ നൽകിയത്. സംഭവത്തിനെതിരെ കോൺഗ്രസും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
Last Updated : Jan 2, 2020, 6:51 PM IST