കേരളം

kerala

ETV Bharat / state

സിപിഐയുടെ  കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗം ഇന്ന്

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

By

Published : Jun 29, 2019, 11:56 AM IST

Updated : Jun 29, 2019, 2:07 PM IST

ജി എസ് ജയലാൽ എംഎൽഎ

കൊല്ലം: പാർട്ടി അറിയാതെ ജി എസ് ജയലാൽ എംഎൽഎ അധ്യക്ഷനായ സഹകരണ സംഘം സ്വകാര്യ ആശുപത്രി വാങ്ങിയ വിവാദം ചർച്ച ചെയ്യാൻ സിപിഐയുടെ അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

ചാത്തന്നൂർ എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ജി എസ് ജയലാൽ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 'അഷ്ടമുടി' എന്ന സ്വകാര്യ ആശുപത്രി വാങ്ങിയതാണ് വിവാദത്തിന് കാരണം. ആശുപത്രി വാങ്ങാൻ ഒന്നര കോടി രൂപ നൽകി കരാറുണ്ടാക്കിയതിനും ബാക്കി തുക കണ്ടെത്താനായി ഓഹരിപിരിക്കുന്നതിനും പാർട്ടി ജില്ലാ നേത്യത്വത്തിന്‍റെ അനുമതി തേടിയില്ലെന്നാണ് ജയലാലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.

Last Updated : Jun 29, 2019, 2:07 PM IST

ABOUT THE AUTHOR

...view details