കൊല്ലം: ഏരൂർ ഓയിൽ പാം എസ്‌റ്റേറ്റിലെ തൊഴിലാളിയുടെ പശുക്കളെ വെട്ടി പരിക്കേൽപിച്ചതായ് പരാതി. ഓയിൽപാം തൊഴിലാളിയും കൊച്ചുകുളം ലേബർ കോർട്ടേഴ്സിലെ ജീവനക്കാരനുമായ അഭിലാഷിന്‍റെ പശുക്കളെയാണ് വെട്ടിപരിക്കേൽപിച്ചത്.
ഏരൂർ ഓയിൽ പാം എസ്‌റ്റേറ്റിലെ തൊഴിലാളിയുടെ പശുക്കളെ വെട്ടി പരിക്കേൽപിച്ചതായി പരാതി - ഓയിൽപാം
അടിക്കടി പശുക്കളുടെ ശരീരത്തിൽ മാരക ആയുധം കൊണ്ടുള്ള മുറുവുകൾ കാണപ്പെട്ടതോടെ അഭിലാഷ് ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു
അടിക്കടി പശുക്കളുടെ ശരീരത്തിൽ മാരക ആയുധം കൊണ്ടുള്ള മുറുവുകൾ കാണപ്പെട്ടതോടെ അഭിലാഷ് ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്‌റ്റേറ്റിലെ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിട്ടിരുന്ന കാലികൾ മടങ്ങി വീട്ടിൽ എത്തുമ്പോഴാണ് ഇത്തരത്തിൽ ശരീരത്തിൽ മുറുവുകൾ കാണപ്പെടുന്നത്. നാൽകാലികളെ മാരകമായ് പരിക്കേൽപിക്കുന്നത് സമീപത്തുള്ള കോർട്ടേഴ്സിലെ താമസക്കാരാണെന്ന് അഭിലാഷ് പറയുന്നു. ഓയിൽപാമിൽ പണിയെടുക്കുന്നതിൽ നിന്ന് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് കുട്ടികളുടെ പഠിത്തവും കുടുബത്തിന്‍റെ ദൈനംദിന ചിലവും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാതെ വന്നതോടെയാണ് ഇവർ നാൽകാലി വളർത്തൽ ആരംഭിച്ചത്.
പശുക്കളിൽ നിന്ന് ലഭിക്കുന്ന പാൽ വിറ്റ് കിട്ടുന്ന വരുമാനം ഇവരുടെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിന് ഏറെ സഹായകരമായിരുന്നു. കന്നുകാലികൾക്ക് മർദ്ദനം ഏൽക്കുകയും മാരകമായ മുറുവുകൾ ശരീരത്തിൽ ഉണ്ടാവുകയും ചെയ്തതോടെ കാലികൾ അവശനിലയിലായി. ഇതോടെ പശുക്കളിൽ നിന്ന് ലഭിച്ചിരുന്ന പാൽ ഉദ്പാദനം നിലച്ചതായും പാൽ വിൽപ്പനയിലൂടെ ഉണ്ടായിരുന്ന വരുമാനം നിലച്ചതായും അഭിലാഷിന്‍റെ ഭാര്യ മഞ്ജു പറഞ്ഞു.