കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു - കൊല്ലം
തൃക്കണ്ണമംഗൽ കടലാവിള അമ്പാടിയിൽ രാമചന്ദ്രൻ പിള്ള (73) ആണ് മരിച്ചത്
![കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു Covid's observer collapsed and died died കൊല്ലം കൊട്ടാരക്കര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8197258-thumbnail-3x2-death.jpg)
കൊല്ലം: കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃക്കണ്ണമംഗൽ കടലാവിള അമ്പാടിയിൽ രാമചന്ദ്രൻ പിള്ള (73) ആണ് മരിച്ചത്. മുംബൈയിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പരിശോധനാഫലം നെഗറ്റീവായതിന് ശേഷമാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. 24ന് നാട്ടിലെത്തിയ രാമചന്ദ്രൻ പിള്ള അന്നു മുതൽ കൊട്ടാരക്കരയിൽ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഞായറാഴ്ച രാവിലെ വാർഡിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കവെയാണ് രാമചന്ദ്രൻ പിള്ള കുഴഞ്ഞു വീണ് മരിച്ചത്. മുമ്പ് ഹൃദ്രോഗ ചികിത്സ തേടിയിട്ടുള്ള ഇദ്ദേഹം ആൻജിയോ പ്ലാസ്റ്റിക്കും വിധേയനായിട്ടുണ്ട്. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ബിന്ദു, ബിജി, മരുമക്കൾ: സുരേഷ് ബാബു, മനോജ്