കൊല്ലം: കൊവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ ജില്ലയില്‍ നടന്നു. കൊല്ലം ഗവൺമെന്‍റ് വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
കൊല്ലത്ത് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു - covid
രാവിലെ ഒന്‍പതു മണി മുതല്‍ 11മണി വരെയായിരുന്നു ഡ്രൈ റണ്‍ നടന്നത്.
പരിമിതികളും വെല്ലുവിളികളും നിരീക്ഷിച്ച് പരിഹരിക്കുകയാണ് ഡ്രൈ റണ്‍ വഴി ഉദ്ദേശിക്കുന്നത്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുന്‍കൂട്ടി നിശ്ചയിച്ച 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം രാവിലെ ഒന്‍പതു മണി മുതല്‍ 11മണി വരെ മൂന്നു കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകര്‍ത്താക്കളായി എത്തിയിരുന്നു. ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കോവിഡ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്തേണ്ട സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടുന്ന എസ്.എം.എസ് ഇവര്‍ക്ക് ലഭിക്കും. ഡ്രൈ റണ്‍ കേന്ദ്രങ്ങളിലെ വാക്‌സിനേഷൻ ഓഫീസര്‍മാര്‍ക്ക് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിച്ചാല്‍ അതത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാകും.
വ്യക്തി വിവരങ്ങളും അതത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കേണ്ടവരാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.