കേരളം

kerala

ETV Bharat / state

കൊല്ലത്ത് 51 കൊവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ് - കുളത്തൂപ്പൂഴ കൊവിഡ്

നെഗറ്റീവായത് കുളത്തൂപ്പൂഴ, ചാത്തന്നൂര്‍ മേഖലകളില്‍ നിന്നയച്ച സാമ്പിളുകൾ.

kollam covid updates  കൊവിഡ് കൊല്ലം  കൊവിഡ് പരിശോധനാ ഫലം  ഓഗ്‌മെന്‍റഡ് സര്‍വൈലന്‍സ്  കുളത്തൂപ്പൂഴ കൊവിഡ്  കൊവിഡ് കെയര്‍ സെന്‍റര്‍
51 കൊവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ്

By

Published : May 1, 2020, 8:12 PM IST

കൊല്ലം: ജില്ലയില്‍ പ്രാഥമിക പരിശോധനയുടെ ഫലമായി പരിശോധനയ്ക്കയച്ച 51 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്. കുളത്തൂപ്പൂഴ, ചാത്തന്നൂര്‍ മേഖലകളില്‍ നിന്നയച്ച സാമ്പിളുകളായിരുന്നു ഇവ. ഓഗ്‌മെന്‍റഡ് സര്‍വൈലന്‍സിന്‍റെ ഭാഗമായി ഈ മേഖലകളില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്കയച്ച 200 സാമ്പിളുകളില്‍ 199 ഫലങ്ങളും നെഗറ്റീവായി. ആന്ധ്രാപ്രദേശ് സ്വദേശിയുടേത് മാത്രമാണ് നേരത്തെ പോസിറ്റീവായത്.

ജില്ലയില്‍ ആകെ 28 കൊവിഡ് കെയര്‍ സെന്‍ററുകളിലായി 313 പേര്‍ നിരീക്ഷണത്തിലുണ്ട്. 125 പേരെ പുതുതായി ഗൃഹനിരീക്ഷണത്തിലും ആറ് പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആകെ 1,775 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,657 ഫലങ്ങള്‍ ലഭിച്ചതില്‍ 20 എണ്ണമാണ് പോസിറ്റീവായത്. 1,628 എണ്ണം നെഗറ്റീവായി. 118 ഫലം ലഭിക്കാനുണ്ട്. വ്യാഴാഴ്‌ച 9,569 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. 30 പേര്‍ക്ക് കൗണ്‍സിലിങ് നടത്തി. 27 പേര്‍ക്ക് ഫോണ്‍ മുഖേന നിര്‍ദേശങ്ങള്‍ നല്‍കി.

ABOUT THE AUTHOR

...view details