കൊല്ലം: കുളത്തൂപ്പുഴ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രത്യേക മേഖലയായി തിരിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായി കൊല്ലം റൂറൽ പൊലീസ് മേധാവി എസ്. ഹരിശങ്കർ അറിയിച്ചു. സമൂഹ വ്യാപനം തടയുന്നതിന് അതിർത്തി പഞ്ചായത്തുകൾ ആയ തെന്മല, ആര്യങ്കാവ് കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
കൊവിഡ് 19; കനത്ത ജാഗ്രതയില്‍ കുളത്തൂപ്പുഴ - കൊവിഡ് 19
സമൂഹ വ്യാപനം തടയുന്നതിന് അതിർത്തി പഞ്ചായത്തുകൾ ആയ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തി
![കൊവിഡ് 19; കനത്ത ജാഗ്രതയില്‍ കുളത്തൂപ്പുഴ kollam kollam covid updates കൊവിഡ് 19 കുളത്തൂപ്പുഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6887332-78-6887332-1587488590368.jpg)
കുളത്തൂപ്പുഴ പഞ്ചായത്തിന്‍റെ എല്ലാ അതിർത്തികളും അടയ്ക്കും. ഇവിടെനിന്നും അകത്തേക്കും പുറത്തേക്കും ആർക്കും പ്രവേശനം അനുവദിക്കില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും റേഷൻകടകളും അല്ലാതെ മറ്റുള്ളവയൊന്നും പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. പ്രദേശത്ത് കർശനമായ നടപടികളുമായി മുന്നോട്ടു പോകും. ജനങ്ങൾ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങിയാൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ഇന്ന് 177 കേസുകൾ രജിസ്റ്റർ ചെയ്യുകയും 178 പേരെ അറസ്റ്റ് ചെയ്യുകയും 171 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.