കേരളം

kerala

ETV Bharat / state

കൊവിഡിൽ കൊള്ള ലാഭം കൊയ്‌ത് കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ - corona tratment

അയത്തിൽ പ്രവർത്തിക്കുന്ന മെഡിട്രീന ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് നൽകിയ ബിൽ തുക അഞ്ച് ലക്ഷത്തിലേറെയാണ്.

covid treatment  കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ  കൊവിഡ് ചികിത്സ  അമിത തുക ഈടാക്കി സ്വകാര്യ ആശുപത്രികൾ  covid treatments in covid hospitala  covid treatment in kerala  corona tratment  covid care centers
കൊവിഡിൽ കൊള്ള ലാഭം കൊയ്‌ത് കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ

By

Published : May 10, 2021, 8:30 PM IST

Updated : May 10, 2021, 8:41 PM IST

കൊല്ലം: ജില്ലയിൽ കൊവിഡ് ചികിത്സയുടെ പേരിൽ രോഗികളിൽ നിന്ന് അമിത തുക ഈടാക്കി സ്വകാര്യ ആശുപത്രികൾ. ചികിത്സ ചിലവെന്ന പേരിൽ രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപവരെയാണ് ആശുപത്രികൾ ഈടാക്കുന്നത്. കൊല്ലത്തെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികൾക്കെതിരെയാണ് നിലവിൽ പരാതി ഉയരുന്നത്. അയത്തിൽ പ്രവർത്തിക്കുന്ന മെഡിട്രീന ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് നൽകിയ ബിൽ തുക അഞ്ച് ലക്ഷത്തിലേറെയാണ്.

മെഡിട്രീന ആശുപത്രിയിൽ കൊവിഡ് ചികിത്സ തേടിയ രോഗിയുടെ ബന്ധു

Also Read: കൊവിഡ് കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

ഐസിയുവിൽ കഴിഞ്ഞതിന് പ്രതിദിനം 12000 രൂപയിലേറെയാണ് മെഡിട്രീന അധികൃതർ ഈടാക്കിയതെന്ന് രോഗികൾ പറയുന്നു. മാത്രമല്ല ഐസിയുവിൽ ഒരോ തവണ ഡോക്‌ടർ സന്ദർശിക്കുമ്പോഴും 2000 രൂപ ഇടാക്കിയെന്നാണ് ആരോപണം. മെഡിസിറ്റിയിലും, കരുനാഗപ്പള്ളിയിലെ വലിയത്ത് ആശുപത്രിയിലും സാഹചര്യങ്ങൾ സമാനമാണ്. മൂന്ന് ലക്ഷത്തിലധികം രൂപ അടയ്ക്കാൻ കഴിയാതെ വന്നതോടെ കോവിഡ് രോഗിയുടെ മൃതദേഹം വിട്ട് നൽകാത്ത സംഭവവും ജില്ലയില്‍ ഉണ്ടായി. അതേ സമയം ഐസിയുവിലും വെൻ്റിലേറ്ററിലും കിടന്നതിൻ്റെ സ്വാഭാവിക നിരക്കാണ് രോഗികളിൽ നിന്ന് ഈടാക്കിയതെന്ന് മെഡിട്രീന ആശുപത്രി അധികൃതർ പറഞ്ഞു.

Last Updated : May 10, 2021, 8:41 PM IST

ABOUT THE AUTHOR

...view details