കടവൂർ ജയൻ വധക്കേസ് പ്രതികൾക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
കേസില്‍ നാളെ വിധി പറയാനിരിക്കെയാണ് പ്രതികള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത്.
കടവൂർ ജയൻ വധക്കേസ് പ്രതികൾക്ക് കൊവിഡ്
കൊല്ലം: കടവൂർ ജയൻ വധക്കേസ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലും എട്ടും പ്രതികൾക്കാണ് ആന്‍റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് വിധിച്ച കോടതി നാളെ വിധി പറയാൻ ഇരിക്കെയാണ് പ്രതികളിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. പ്രതികളുമായി പ്രാഥമിക സമ്പർക്കമുള്ള അഞ്ചാലുംമൂട് സ്റ്റേഷനിലെ പൊലീസുകാരെ നിരീക്ഷണത്തിലാക്കി.