കൊല്ലം:കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൊല്ലം ജില്ലയിൽ പ്രതിദിനം 5000 കൊവിഡ് പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ്. ദിവസവും 5500 പരിശോധനകൾ നടത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലേക്ക് 1000 സാമ്പിളുകൾ ആർ.ടി.പി.സി പരിശോധയ്ക്കായി ദിവസവും അയയ്ക്കുന്നുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആന്‍റിജന്‍ ടെസ്റ്റും പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കായി ആർ.ടി.പി.സി.ആർ പരിശോധനകളും നടക്കുന്നുണ്ട്.
കൊല്ലത്ത് പ്രതിദിനം 5000 കൊവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് - കൊല്ലത്ത് കൊവിഡ് പരിശോധന
തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലേക്ക് 1000 സാമ്പിളുകൾ ആർ.ടി.പി.സി പരിശോധയ്ക്കായി ദിവസവും അയയ്ക്കുന്നുണ്ട്.
ആന്‍റിജന്‍ നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ ആവശ്യമില്ല. ആന്‍റിജന്‍ ടെസ്റ്റിൽ രോഗമുക്തി നേടിയവർ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചില കേസുകളിൽ രോഗമുക്തിക്ക് ശേഷവുംരോഗലക്ഷണങ്ങൾ (പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ) പ്രകടിപ്പിക്കുന്നവരിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവായി കാണിച്ചിരുന്നു. ആർ.ടി.പി.സി.ആർ വൈറസിന്‍റെ ആർ.എൻ.എയുടെ സാന്നിദ്ധ്യമാണ് പരിശോധിക്കുന്നത്. കൊവിഡിന്‍റെ നാശം സംഭവിച്ച (മൃത രോഗാണുക്കൾ) വൈറസുകളുടെ സാന്നിദ്ധ്യവും പോസിറ്റീവ് ഫലം കാണിക്കുന്നതിന് ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.