മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്രവ പരിശോധന - കൊല്ലം
ഗര്‍ഭണിയടക്കം ആരോഗ്യവകുപ്പിലെ ഒമ്പത് താൽക്കാലിക ജീവനക്കാര്‍ മണിക്കൂറുകളോളം കാത്തിരുന്നു.
![മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്രവ പരിശോധന കൊല്ലത്ത് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യപ്രവർത്തകരുടെ സ്രവപരിശോധന മുടങ്ങി സ്രവപരിശോധന മുടങ്ങി കൊല്ലം ആരോഗ്യപ്രവർത്തകര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7795004-thumbnail-3x2-kollam.jpg)
കൊല്ലം: മണിക്കൂറുകളുടെ കാത്തിരിപ്പിന് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിന്നും സ്രവ പരിശോധനക്കായി ആരോഗ്യ പ്രവര്‍ത്തകരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭണിയടക്കം ആരോഗ്യവകുപ്പിലെ ഒമ്പത് താൽക്കാലിക ജീവനക്കാര്‍ മണിക്കൂറുകളോളമാണ് കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കാത്തിരിക്കേണ്ടി വന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണിവര്‍. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു.