കേരളം

kerala

ETV Bharat / state

കൊല്ലത്ത്‌ കൊവിഡ് പ്രതിരോധം ശക്തം - covid news

കല്ലുവാതുക്കൽ പഞ്ചായത്തിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൊല്ലം വാർത്ത  kollam news  covid Resistance Strong  covid news  കൊവിഡ് പ്രതിരോധം ശക്തം
കൊല്ലത്ത്‌ കൊവിഡ് പ്രതിരോധം ശക്തം

By

Published : May 18, 2020, 10:17 AM IST

കൊല്ലം:ജില്ലയിൽ കൊവിഡ് പ്രതിരോധം ശക്തം. കല്ലുവാതുക്കൽ പഞ്ചായത്തിൽ ഒരു പോസിറ്റീവ് കേസ് കൂടി കണ്ടെത്തിയതിനെ തുടർന്നാണ്‌ മുൻ കരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയത്‌. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും കല്ലുവാതുക്കൽ സ്വദേശിയുമായ ആരോഗ്യ പ്രവർത്തകയ്‌ക്കാണ്‌ ഇന്നലെ രോഗം കണ്ടെത്തിയത്.

അതേസമയം ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആയിരം പേരെങ്കിലും ഉണ്ടെന്നാണ് വിവരം. ഇവർക്ക് എവിടെ നിന്നാണ് രോഗം വന്നത് എന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. ചാത്തന്നൂർ എം.എൽ.എ ജയലാൽ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം പൂട്ടി. ഡോക്ടർ അടക്കമുള്ള മറ്റ് ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിലായി. കല്ലുവാതുക്കൽ പഞ്ചായത്തിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ABOUT THE AUTHOR

...view details