കൊല്ലം: കെയർ കൊട്ടാരക്കര പദ്ധതിയിലൂടെ മണ്ഡലത്തില്‍ നടപ്പാക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും നൽകുന്ന ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ മണ്ഡലതല ഉദ്ഘാടനം കെ.എൻ ബാലഗോപാൽ എം.എല്‍.എ നിർവ്വഹിച്ചു. കേരളത്തിലെ ജനങ്ങൾ കാലഘട്ടത്തിന്‍റെ ആവശ്യകത മനസിലാക്കി പ്രവർത്തിക്കുന്നത് പ്രശംസനീയമാണെന്ന് എംഎല്‍എ പറഞ്ഞു.
കെയർ കൊട്ടാരക്കര പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം നടന്നു - കെയർ കൊട്ടാരക്കര പദ്ധതി
പഞ്ചായത്തിലെ ആശ വർക്കർമാർക്കുള്ള പിപിഇ കിറ്റിന്‍റെ വിതരണവും നടത്തി.

കെയർ കൊട്ടാരക്കര പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം നടന്നു.
also read: ആശ്വാസ ദിനം, ഇന്ന് കേരളത്തില്‍ 21,402 കൊവിഡ് കേസുകൾ
ഇത്തരം പരിപാടികൾ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും എം.എൽ.എ അറിയിച്ചു. വെഹിക്കിൾ ചലഞ്ചിലൂടെ കൊവിഡ് രോഗികളെ പരിശോധനക്ക് വിധേയമാക്കാൻ വാഹനവും, പൾസ് ഓക്സിമീറ്ററുകളും പ്രസിഡന്‍റ് അമ്പിളി ശിവൻ എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്തിലെ ആശ വർക്കർമാർക്കുള്ള പിപിഇ കിറ്റിന്‍റെ വിതരണവും നടത്തി.