കേരളം

kerala

ETV Bharat / state

കൊല്ലത്ത് സെന്‍റിനല്‍ സര്‍വേലന്‍സ് ടീമിന്‍റെ റാന്‍ഡം പരിശോധന - sentinel surveillance team kollam

ജില്ലാ ആശുപത്രി, തൃക്കടവൂര്‍, പാലത്തറ സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്

കൊവിഡ് സര്‍വൈലന്‍സ് ടീം  റാന്‍ഡം പരിശോധന കൊല്ലം  കൊവിഡ് സമൂഹവ്യാപനം  covid kollam update news  sentinel surveillance team kollam  സെന്‍റിനല്‍ സര്‍വേലന്‍സ് ടീം
സെന്‍റിനല്‍ സര്‍വേലന്‍സ് ടീം

By

Published : Apr 22, 2020, 7:49 PM IST

കൊല്ലം: കൊവിഡ് സമൂഹവ്യാപനം കണ്ടെത്തുന്നതിനും തടയുന്നതിനുമായി രൂപീകരിച്ച സെന്‍റിനല്‍ സര്‍വേലന്‍സ് ടീം പരിശോധന തുടങ്ങി. കോര്‍പറേഷന്‍ പരിധിയിലുള്ള സ്ഥാപനങ്ങളിലാണ് റാന്‍ഡം പരിശോധന ആരംഭിച്ചത്. ജില്ലാ ആശുപത്രി, തൃക്കടവൂര്‍, പാലത്തറ സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പാലത്തറയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നും അഞ്ച് പേര്‍, രണ്ട് ആശാപ്രവര്‍ത്തകര്‍, നാല് ആശുപത്രി ജീവനക്കാര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേര്‍, ഒ.പിയില്‍ പനി, ചുമ രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ രണ്ട് പേര്‍ എന്നിങ്ങനെ ആകെ 15 സാമ്പിളുകള്‍ ശേഖരിച്ചു.

സമൂഹവ്യാപന സാധ്യതകള്‍ കൂടുതലായുള്ള വിഭാഗങ്ങളെയാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 70 ശതമാനം പേരും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതെയാണ് പോസിറ്റീവായത്. ജാഗ്രതയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഇവരെ നിരീക്ഷണത്തിലാക്കുകയും പരിശോധനക്ക് അയക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details