കൊവിഡ് മുക്തരെ ഏറ്റെടുക്കാന്‍ ആളില്ല; നടപടിയെടുക്കുമെന്ന് കലക്ടര്‍ - കൊല്ലം വാര്‍ത്തകള്‍
ബന്ധുക്കളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലായെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കൊല്ലം: ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗമുക്തരായ മൂന്ന് പേരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദു നാസര്‍ അറിയിച്ചു. ജില്ലാ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. 45, 58, 68 വയസുള്ള പുരുഷന്മാരാണ് ഒക്‌ടോബര്‍ അഞ്ച്, ആറ്, 20 തീയതികളില്‍ രോഗമുക്തരായത്. ബന്ധുക്കള്‍ എത്താത്തതും തുടര്‍ന്ന് ഇവരെ ഏറ്റെടുക്കാന്‍ സന്നദ്ധരായവരെ അന്വേഷിക്കുന്ന കാര്യവും ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബന്ധുക്കളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലായെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.