കേരളം

kerala

ETV Bharat / state

ഐസൊലേഷനില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശി ചാടിപ്പോയി - ചാടിപ്പോയി

പനി,ചുമ തുടങ്ങിയ അസുഖങ്ങളുമായി പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ഇന്നലെ ചികിത്സക്ക് എത്തിയ തിരുനെല്‍വേലി സ്വദേശി ചാടിപ്പോയി.

covid_missing  ഐസൊലേഷൻ  തമിഴ്‌നാട് സ്വദേശി  ചാടിപ്പോയി  തിരുനെല്‍വേലി സ്വദേശി
ഐസൊലേഷനില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശി ചാടിപ്പോയി

By

Published : Apr 2, 2020, 1:56 PM IST

കൊല്ലം:ഐസൊലേഷനില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശി ചാടിപ്പോയി. പത്തനാപുരം ജനതാ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശി തങ്കമാണ്(40) ചാടിപ്പോയത്. പനി,ചുമ തുടങ്ങിയ അസുഖങ്ങളുമായി പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ഇന്നലെ ചികിത്സക്ക് എത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.

ഐസൊലേഷനില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശി ചാടിപ്പോയി
വാഴപ്പാറ വനംവകുപ്പ് ഡിപ്പോക്ക് സമീപത്ത് നിന്നും ഇയാളുടെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തിയട്ടുണ്ട്. വനത്തിനുളളിലേക്ക് കയറിയതായാണ് സൂചന. ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ പൊലീസിലോ ആരോഗ്യ വകുപ്പ് അധിക്യതരെയോ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പത്തനാപുരം സിഐ രാജീവ് പറഞ്ഞു.

ABOUT THE AUTHOR

...view details