കേരളം

kerala

ETV Bharat / state

പ്രതിക്ക് കൊവിഡ്; കൊട്ടാരക്കരയില്‍ പൊലീസുകാർ നിരീക്ഷണത്തില്‍

തൃക്കണ്ണമംഗലില്‍ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രതിക്ക് കൊവിഡ്  കൊട്ടാരക്കര പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലേക്ക് മാറ്റി  തൃക്കണ്ണമംഗലിലെ വീട് ആക്രമിച്ച കേസ്  Covid  Kottarakkara police
പ്രതിക്ക് കൊവിഡ്; കൊട്ടാരക്കര പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലേക്ക് മാറ്റി

By

Published : Jul 20, 2020, 12:56 PM IST

കൊല്ലം: അറസ്റ്റിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊട്ടാരക്കര സി.ഐ അടക്കം 12 ഉദ്യോഗസ്ഥരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ മാസം 12 ന് തൃക്കണ്ണമംഗലില്‍ വീട് ആക്രമിച്ച കേസിലാണ് നാലംഗ സംഘത്തെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. കൂട്ടുപ്രതികളായ മൂന്നുപേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടാരക്കര സ്റ്റേഷനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും പരിസരം അണുവിമുക്തമാക്കുകയും ചെയ്തു. അവണൂരിലും, മുസ്ലിം സ്ട്രീറ്റ് പരിസരത്തും സമ്പർക്കത്തിലൂടെ രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളും റെഡ് സോണാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details