കൊല്ലം:കൊല്ലത്ത് ഇന്ന് 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ജയിലിലെ 43 അന്തേവാസികളും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയും ഉള്‍പ്പടെ 57 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. 56 പേര്‍ക്ക് സമ്പര്‍ക്കം മൂലവും കൊവിഡ് സ്ഥിരീകരിച്ചു. 40 പേര്‍ രോഗമുക്തരായി.
കൊല്ലത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് - covid 19 news
56 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചപ്പോള്‍ 40 പേര്‍ രോഗമുക്തരായി.
അതേസമയം, ജില്ലയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന പുരോഗതി ദിനേന അവലോകനം ചെയ്യുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കോര്‍ കമ്മിറ്റി രൂപീകരിച്ച് ജില്ലാ കലക്‌ടര്‍ ഉത്തരവായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത് അസിസ്‌റ്റന്‍റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കമ്മിറ്റിയുടെ ലെയ്‌സണ്‍ ഓഫീസറാണ്.
രോഗ ബാധിതർ
- വിദേശത്ത് നിന്നുമെത്തിയത് തൃക്കോവില്‍വട്ടം പേരയം സ്വദേശി(45).
- സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്: 43 ജയില്‍ അന്തേവാസികള്‍, നീണ്ടകര പുത്തന്‍തുറ സ്വദേശികള്‍ (3, 76, 84, 30, 9), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(40), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശി(54), ഏരൂര്‍ പത്തടി സ്വദേശി(62), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (22), പുന്തലത്താഴം സ്വദേശി(47), തെല ഉറുകുന്ന് ആണ്ടൂര്‍പച്ച സ്വദേശിനി (19), പുനലൂര്‍ ഇളമ്പല്‍ സ്വദേശി(56), മണ്‍ട്രോതുരുത്ത് സ്വദേശി(29).