കൊവിഡ് ഭേദമായ ആൾ ഹൃദയാഘാതം മൂലം മരിച്ചു - Covid cured man died
കൊല്ലം പെരിനാട് സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കൊവിഡ്
കൊല്ലം: കൊവിഡ് ഭേദമായ ശേഷം വിദേശത്ത് നിന്ന് മടങ്ങിയ ആൾ മരിച്ചു. കൊല്ലം പെരിനാട് സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാൾക്ക് കൊവിഡ് നെഗറ്റിവ് ആണെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം ലഭിച്ചിരുന്നു. ഹൃദ്രോഗത്തിന് ചികിത്സാ തേടിയിരുന്ന ശശിധരന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
TAGGED:
Covid cured man died