കേരളം

kerala

ETV Bharat / state

കൊല്ലത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് - കൊല്ലത്ത് മൂന്നു പേർക്ക് കൂടി കൊവിഡ്

പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

covid adds three more to Kollam  കൊല്ലത്ത് മൂന്നു പേർക്ക് കൂടി കൊവിഡ്  കൊല്ലത്ത് കൊവിഡ്
കൊല്ലത്ത് മൂന്നു പേർക്ക് കൂടി കൊവിഡ്

By

Published : May 23, 2020, 10:16 PM IST

കൊല്ലം: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 19ന് മുംബൈ നരിമാന്‍ പോയിന്‍റ്-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനിൽ എത്തിയ 58കാരനായ തൃക്കടവൂര്‍ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. തിരുവനന്തപുരത്തു നിന്നും ഇദ്ദേഹത്തെ പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്ത് എത്തിച്ചത് മുതല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്‍റൈനിൽ ആയിരുന്നു. രണ്ടാമത്തെയാള്‍ പുനലൂര്‍ സ്വദേശിനിയാണ്. ഗര്‍ഭിണിയായ ഇവര്‍ റിയാദ്-കോഴിക്കോട് വിമാനത്തിലാണ് നാട്ടിലെത്തിയത് എത്തിയത്.

ജില്ലയിൽ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ സഞ്ചാരപഥം

രോഗലക്ഷണത്തെ തുടർന്ന് ഇരുവരുടെയും സാമ്പിൾ പരിശോധനയ്ക്കയച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇരുവരേയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ ആള്‍ തിരുവനന്തപുരം മടവൂര്‍ സ്വദേശിയാണ്. ഇദ്ദേഹത്തിന്‍റെ സാമ്പിള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം കൊല്ലം ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇയാൾ നിലവില്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ്.

13 പോസിറ്റീവ് കേസുകളാണ് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. 20 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും ശീലമാക്കണമെന്നും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്നും സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details