കൊല്ലം:കോവിഡ്-19 രോഗപ്രതിരോധത്തിനായി ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കൊല്ലം കലക്‌ട്രേറ്റില്‍ യോഗം ചേർന്നു. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, അഡ്വ കെ രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
കൊവിഡ്-19; കൊല്ലം കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു - അഡ്വ കെ രാജു
കൊല്ലത്ത് 13 പേർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടെന്നാണ് കണക്ക്. വർക്കലയിൽ രോഗം സ്ഥിരീകരിച്ച വിദേശിയുമായി അടുത്തിടപഴകിയ മൂന്ന് പേരെ കൂടി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊല്ലത്ത് 13 പേർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടെന്നാണ് കണക്ക്. വർക്കലയിൽ രോഗം സ്ഥിരീകരിച്ച വിദേശിയുമായി അടുത്തിടപഴകിയ മൂന്ന് പേരെ കൂടി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ, ഇയാൾക്കൊപ്പം സഞ്ചരിച്ച കശ്മീരി സ്വദേശി എന്നിവരും ഇതിൽപ്പെടുന്നു. എം.പി മാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരും സെക്രട്ടറിമാരും വീഡിയോ കോണ്‍ഫറന്‍സിങില്‍ പങ്കെടുത്തു.