കൊല്ലം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി അതിർത്തികളില്‍ ഡിജിപിയുടെ നിർദേശപ്രകാരം പരിശോധന കർശനമാക്കി. തമിഴ്‌നാട്ടിൽ നിന്നെത്തിയ ട്രെയിനുകളിൽ ആര്യങ്കാവ് റെയിൽവേ പൊലീസും ആരോഗ്യവകുപ്പും പരിശോധന ആരംഭിച്ചു. തമിഴ്‌നാട്ടിൽ നിന്നും ആര്യങ്കാവിൽ എത്തിയ ട്രെയിനാണ് ആദ്യം പരിശോധിച്ചത്. യാത്രക്കാരിൽ രോഗലക്ഷണം ഉള്ളവരുണ്ടോ എന്ന് പരിശോധിക്കുകയും ബോധവൽകരണം നടത്തുകയുമാണ് ചെയ്യുന്നത്. റെയിൽവേ പൊലീസിന്‍റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരാണ് പരിശോധനയും ബോധവൽക്കരണവും നടത്തുന്നത്.
ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ പരിശോധന ശക്തം - Inspection at border check posts
റെയിൽവേ പൊലീസിന്‍റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ് പരിശോധനയും ബോധവൽക്കരണവും നടത്തുന്നത്.
അതിർത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തം
രോഗമുള്ളവരെ കണ്ടെത്തിയാൽ കൊല്ലം ഡിഎംഒയെ വിവരം അറിയിക്കാനും ഉടൻ ആശുപത്രിയിൽ എത്തിക്കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ ശക്തമായ കൊവിഡ് പ്രതിരോധ പ്രവർത്തനവും ബോധവൽകരണവും തുടരുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
Last Updated : Mar 15, 2020, 6:57 PM IST