റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - റംസി ആത്മഹത്യ കേസ്
ഹാരിസിന്‍റെ മാതാവ് ആരിഫ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്‍റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്‌മി പ്രമോദ് എന്നിവരെ ജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
കൊല്ലം: കൊട്ടിയത്ത് വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരാൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹാരിസിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. തുടർന്ന് റംസിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഹാരിസിന്‍റെ മാതാവ് ആരിഫ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്‍റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്‌മി പ്രമോദ് എന്നിവരെ ജാമ്യത്തിൽ വിട്ടിരുന്നു.