കൊല്ലം:അഞ്ചൽ ഇടമുളക്കലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനിൽ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയിലുമാണ് കണ്ടെത്തിയത്.
കൊല്ലത്ത് ദമ്പതികള്‍ മരിച്ച നിലയിൽ - കൊല്ലം
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
സുജിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുനിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ താമസിച്ചിരുന്ന വാടകവീട്ടിലാണ് സംഭവം. മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ മൂന്ന് വയസുള്ള ഇവരുടെ കുട്ടി അമ്മയുടെ മൃതശരീരത്തിൽ നിന്ന് മുലപാൽ കുടിക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് സുനിൽ.
Last Updated : Jun 3, 2020, 11:13 AM IST