കേരളം

kerala

ETV Bharat / state

അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിന്‍റെ മുഖമുദ്ര: അനുരാഗ് താക്കൂർ - അനുരാഗ് താക്കൂർ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു താക്കൂർ.

Corruption and fraud are the hallmarks of the Pinarayi government: Anurag Thakur  അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിന്‍റെ മുഖമുദ്ര: അനുരാഗ് താക്കൂർ  ബിജെപി സംസ്ഥാന അധ്യക്ഷൻ  Anurag Thakur  അനുരാഗ് താക്കൂർ  ആഴക്കടൽ മത്സ്യബന്ധനം
അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിന്‍റെ മുഖമുദ്ര: അനുരാഗ് താക്കൂർ

By

Published : Mar 6, 2021, 12:07 AM IST

കൊല്ലം: അഴിമതിയും തട്ടിപ്പും മുഖമുദ്രയാക്കിയ സർക്കാരാണ് പിണറായി വിജയന്‍റേതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. പൊതുകടം ഇരട്ടിച്ചതാണ് ഇടതു സർക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമെന്നും അനുരാഗ് താക്കൂർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു താക്കൂർ. സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്നും തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.

അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിന്‍റെ മുഖമുദ്ര: അനുരാഗ് താക്കൂർ

ആഴക്കടൽ മത്സ്യബന്ധന കരാർ മത്സ്യതൊഴിലാളികളെ ഒറ്റുകൊടുക്കലായിരുന്നു. കേന്ദ്ര സർക്കാർ മത്സ്യതൊഴിലാളികൾ വേണ്ടി പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ അവരുടെ ഉപജീവനമാർഗം ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. ബിജെപി അധികാരത്തിൽ എത്തിയാൽ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഭരണകാലത്ത് കേരളത്തിൽ നിന്ന് എട്ട് മന്ത്രിമാർ ഉണ്ടായിട്ടും ആ സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിന്‍റെ മൂന്നിരട്ടി ഫണ്ട് നരേന്ദ്രമോദി സർക്കാർ അനുവദിച്ചുവെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

ABOUT THE AUTHOR

...view details