കൊല്ലം ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid case reported kollam
ഏഴു പേര്‍ വിദേശത്തു നിന്നും രണ്ടു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലു പേരുടെ യാത്രാചരിതം ലഭ്യമല്ല. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നു.
![കൊല്ലം ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊല്ലം കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് covid kollam covid case reported kollam coronavirus updates kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8160397-1010-8160397-1595603933456.jpg)
കൊല്ലം ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം:കല്ലറ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്തു നിന്നും രണ്ടു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലു പേരുടെ യാത്രാചരിതം ലഭ്യമല്ല. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നു. സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ഏറ്റവും അധികം തലച്ചിറ സ്വദേശികളാണ്- 21 പേര്‍. ചടയമംഗലത്ത് 13 പേര്‍ക്കും ആലപ്പാട്ട് 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.