കൊറോണ ലക്ഷണമുള്ളവർ പൊതുപരിപാടിയിൽ പങ്കെടുക്കരുത്: കെ.കെ ശൈലജ - കൊറോണ വൈറസ് വാർത്തകൾ
നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്തവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു
![കൊറോണ ലക്ഷണമുള്ളവർ പൊതുപരിപാടിയിൽ പങ്കെടുക്കരുത്: കെ.കെ ശൈലജ health minister kerala instructions health minister k k sailaja കൊറോണ വൈറസ് കൊറോണ വൈറസ് വാർത്തകൾ corona virus latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5930333-thumbnail-3x2-corona.jpg)
കൊല്ലം: കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവർ വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ നിർബന്ധമായും മാറ്റിവക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകൾ തിങ്ങിപ്പാർക്കുന്ന ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ പിടിച്ചുനിർത്താൻ കഴിയില്ല. ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർഥിക്കാണ് കൊറോണ സാധ്യത കണ്ടെത്തിയിരിക്കുന്നത്. വൈകിട്ടോടെ പരിശോധന ഫലം ലഭ്യമാകും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.