കൊല്ലം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൊല്ലം ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം. തിങ്കളാഴ്‌ച രാവിലെ ആറ് മണി മുതൽ നിയന്ത്രണം നിലവിൽ വരും.
കൊല്ലത്ത് വാഹനങ്ങൾക്ക് നിയന്ത്രണം - കൊല്ലത്ത് വാഹനങ്ങൾക്ക് നിയന്ത്രണം
ഒറ്റ, ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Kollam
രജിസ്ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറങ്ങാനാണ് നിർദേശം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നിയന്ത്രണം ബാധകമാണെന്ന് ജില്ലാ കലക്‌ടർ ബി. അബ്‌ദുൾ നാസർ അറിയിച്ചു.