കൊല്ലം: കിണറ്റിൽ ദ്രാവകം ഒഴിച്ച് മലിനമാക്കാൻ ശ്രമിച്ചതായി പരാതി. അഞ്ചൽ ഇടമുളക്കൽ കൊടുഞ്ഞലിൽ സജിയുടെ കിണറ്റിലാണ് ദ്രാവകം ഒഴിച്ച് മലിനമാക്കിയത്. വീട്ടുകാർ വെള്ളം എടുക്കാൻ എത്തിയപ്പോഴാണ് കിണറ്റിലും പരിസരത്തും വെളുത്ത നിറത്തിലുള്ള ദ്രാവകം കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചടയമംഗലം പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി.
കിണറ്റിൽ ദ്രാവകം ഒഴിച്ച് മലിനമാക്കാൻ ശ്രമിച്ചതായി പരാതി - കൊല്ലം വാർത്തകൾ
അഞ്ചൽ ഇടമുളക്കൽ കൊടുഞ്ഞലിൽ സജിയുടെ കിണറ്റിലാണ് വെളള രൂപത്തിലുള്ള ദ്രാവകം ഒഴിച്ച് മലിനമാക്കിയത്.
കിണറ്റിൽ ദ്രാവകം ഒഴിച്ച് മലിനമാക്കാൻ ശ്രമിച്ചതായി പരാതി
സ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. കുടിവെള്ളത്തിൽ ദ്രാവകം കലർത്തി ക്രൂരത കാണിച്ചവർ ആരാണെന്ന് കണ്ടെത്തണമെന്നാണ് സജിയുടെയും കുടുംബത്തിന്‍റെയും ആവശ്യം.