കൊല്ലം:ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പ്രസ് ക്ലബിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധയോഗം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു.
കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു - ഡോളർ കടത്ത് കേസ്
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
ഡോളർ കടത്ത് കേസിൽ അരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കാൻ സിപിഎം തയ്യാറാകണമെന്ന് ബിന്ദു കൃഷ്‌ണ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എഴുകോൺ നാരായണൻ, സൂരജ് രവി, ഗീതാ ശിവൻ, വിപിന ചന്ദ്രൻ, ഉണ്ണി, ആദിക്കാട് ഗിരീഷ്, സി.വി അനിൽകുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Last Updated : Mar 6, 2021, 4:10 PM IST