കേരളം

kerala

ETV Bharat / state

ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവം: മാര്‍ച്ചില്‍ വൻ സംഘര്‍ഷം, കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് - Conflict in the march of student organizations in kollam district

ഞായറാഴ്‌ചയാണ് ആയൂരിലെ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ഥിനികളെ ഉള്‍വസ്‌ത്രം അഴിച്ച് പരിശോധിച്ചത്

അടിവസ്‌ത്രം അഴിപ്പിച്ച സംഭവം  അടിവസ്‌ത്രം അഴിച്ച് പരിശോധന  Conflict in the march of student organizations  കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്  വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം  Conflict in the march of student organizations in kollam district  Conflict in the march of student organization
വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Jul 19, 2022, 3:56 PM IST

Updated : Jul 19, 2022, 4:26 PM IST

കൊല്ലം:നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്‌ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയൂരില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദനമേറ്റു. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ നാളെ(ജൂലൈ 20) കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

മാര്‍ച്ചില്‍ വൻ സംഘര്‍ഷം

പരീക്ഷ കേന്ദ്രമായ ആയൂരിലെ മാര്‍ത്തോമ കോളജ് കാമ്പസിലേക്കാണ് കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരെ കോളജിന് മുന്നില്‍ പൊലീസ് ബാരികേഡ് സ്ഥാപിച്ച് തടഞ്ഞു. ബാരികേഡ് മറികടന്ന് കോളജിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു.

ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read:പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ്

Last Updated : Jul 19, 2022, 4:26 PM IST

ABOUT THE AUTHOR

...view details