കൊല്ലം:പൊലീസിന് എതിരായി പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. എന്നാൽ പൊലീസിനെതിരെ സമീപ ദിവസങ്ങളിൽ ഉയർന്നിരിക്കുന്ന പരാതികളിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് കൊല്ലത്ത് സംഘടിപ്പിച്ച അദാലത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഡിജിപി.
കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തി സി.പി.ഐ ദേശീയ നേതാവും മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ രംഗത്തെത്തിയിരുന്നു.