റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി - റോഡരുകിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി
മൈലം കൊച്ചാലുംമൂട് റോഡിൻ്റെ വശത്തുള്ള ഓടയിലൂടെ പുലമൺ തോട്ടിലേക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്
കൊല്ലം:കൊട്ടാരക്കര ഇഞ്ചക്കാട്ട് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മൈലം കൊച്ചാലുംമൂട് റോഡിൻ്റെ വശത്തുള്ള ഓടയിലൂടെ പുലമൺ തോട്ടിലേക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ടാങ്കർ ലോറിയിലോ മറ്റോ കൊണ്ടുവന്ന മാലിന്യം ഓടയിൽ ഒഴുക്കിയതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പൊലീസിനും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുന്‍പും ഈ പ്രദേശത്ത് വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.