കൊല്ലം:ജ്യോതികുമാർ ചാമക്കാല സ്ഥാനാർഥിയാകുന്നതിനെതിരെ കെപിസിസിക്ക് പരാതി. ജില്ല ഡിസിസി മുൻ വൈസ് പ്രസിഡന്‍റായ അഞ്ചൽ സോമനാണ് ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ പരാതി നൽകിയത് . പത്തനാപുരം മണ്ഡലത്തിലേയ്ക്കാണ് ജ്യോതികുമാര്‍ ചാമക്കാലയെ പരിഗണിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥികളെ കാലുവാരിയ ആളാണ് ജ്യോതികുമാറെന്നും സ്ഥാനാർഥിയാക്കിയാൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന മുന്നറിയിപ്പുമാണ് അഞ്ചൽ സോമൻ നൽകുന്നത്.
ജ്യോതികുമാർ ചാമക്കാല സ്ഥാനാർഥിയാകുന്നതിനെതിരെ കെപിസിസിക്ക് പരാതി
ഡിസിസി മുൻ വൈസ് പ്രസിഡന്‍റായ അഞ്ചൽ സോമനാണ് ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ കെപിസിസിക്ക് പരാതി നൽകിയത്.
അഞ്ചലിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ച വ്യക്തിയാണ് ജ്യോതികുമാര്‍ ചാമക്കാലയെന്നും ഈ സംഭവങ്ങളിൽ അന്വേഷണം നടത്തിയ കമ്മിറ്റികൾ ജ്യോതികുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്‌തിരുന്നുവെന്നും എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും അഞ്ചൽ സോമൻ പറഞ്ഞു. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഞ്ചൽ സോമൻ കെപിസിസിയ്ക്ക് പരാതി നൽകിയിരിക്കുന്നത് . ബാനർ, പോസ്റ്റർ പ്രതിഷേധവും പത്തനാപുരത്ത് ചാമക്കാലക്കെതിരെ വ്യാപകമാണ്.