സിപിഎം നേതാവിനെതിരെ പോക്സോ നിയമ പ്രകാരം കേസ് - പീഡിപ്പിച്ചതായി പരാതി സിപിഎം നേതാവിനെതിരെ കേസ്
15 വയസ് മുതൽ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്
കൊല്ലം: പീഡനപരാതിയിൽ കൊലക്കേസ് പ്രതിയായ സിപിഎം നേതാവിനെതിരെ കേസെടുത്തു. സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവുമായ യുവാവിനെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് പെൺകുട്ടി പരാതി നൽകിയത്.
വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന ഇയാൾ 15 വയസ് മുതൽ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. പിതാവുമായി ബന്ധമൊഴിഞ്ഞ അമ്മയെ പുനർവിവാഹം ചെയ്ത ശേഷമാണ് ശല്യമേറിയതെന്ന് പറയുന്നു. ഇയാളുടെ പീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി ഹോസ്റ്റലിലേക്ക് മാറി. ഇതോടെ ഫോണ്‍ വഴിയും ശല്യം തുടർന്നു. കഴിഞ്ഞ മാസം അഞ്ചൽ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചതോടെ നിരന്തരം വധഭീഷണി മുഴക്കുന്നതായും പെൺകുട്ടി പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതാവ് നെട്ടയം രാമഭദ്രൻ വധക്കേസിലെ പ്രതിയാണ് ഇയാൾ.
TAGGED:
പീഡിപ്പിച്ചതായി പരാതി