കൊല്ലം: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിലപാട് വിശദീകരിച്ചതില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നേരെ ഭീഷണിയും അസഭ്യ മെസേജുകളും. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനഭീതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നടത്തിയ ട്വീറ്റിനെ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് അധിക്ഷേപം.
പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുള്ള ഭീഷണികളും അസഭ്യം നിറഞ്ഞ സന്ദേശങ്ങളും എം.പിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിര്‍ബാധമെത്തുകയാണ്.