കൊല്ലം: മുങ്ങുന്ന കപ്പലിലെ കപ്പിത്താനെ പ്രചാരണത്തിനിറക്കാൻ ഇടതുപക്ഷം തയ്യാറാകാഞ്ഞത് യുഡിഎഫിന് അനുകൂലമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടിക്കും എല്‍ഡിഎഫിനും വേണ്ടാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങാതെ ഔദ്യോഗിക വസതിയിൽ ഇരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ പ്രചാരണത്തിനിറക്കാൻ തയ്യാറാകാഞ്ഞത് യുഡിഎഫിന് അനുകൂലമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് - kodikunnil suresh
പാർട്ടിക്കും എല്‍ഡിഎഫിനും വേണ്ടാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങാതിരുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ്
മുഖ്യമന്ത്രിയെ പ്രചാരണത്തിനിറക്കാൻ തയ്യാറാകാഞ്ഞത് യുഡിഎഫിന് അനുകൂലമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ്
കൊട്ടാരക്കര സര്‍ക്കാര്‍ ഗേൾസ് ഹൈസ്‌കൂളിൽ വോട്ടുചെയ്‌തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ ഉണ്ടായിരിക്കുന്ന വിഭാഗീയതയും പ്രചാരണരംഗത്ത് വീറും വാശിയും കുറഞ്ഞതും യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Last Updated : Dec 8, 2020, 5:00 PM IST