കൊല്ലം: തുടർ ഭരണം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി. മത സാമുദായിക സംഘടനകളിൽ നിന്നടക്കം നൂറിലധികം പേരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അതേസമയം ക്ഷണം ഉണ്ടായിട്ടും എൻ.എസ്.എസ് മുഖ്യമന്ത്രിയുടെ സമ്പർക്ക പരിപാടി ബഹിഷ്ക്കരിച്ചു.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി;ബഹിഷ്കരിച്ച് എന്‍എസ്എസ് - NSS
മത സാമുദായിക സംഘടനകളിൽ നിന്നടക്കം നൂറിലധികം പേരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അതേസമയം ക്ഷണം ഉണ്ടായിട്ടും എൻ.എസ്.എസ് മുഖ്യമന്ത്രിയുടെ സമ്പർക്ക പരിപാടി ബഹിഷ്ക്കരിച്ചു.
![മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി;ബഹിഷ്കരിച്ച് എന്‍എസ്എസ് cm started his kerala tour മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരള പര്യടനം NSS മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9964519-thumbnail-3x2-cm.jpg)
കേരള പര്യടനം ആരംഭിക്കുന്നതിനായി രാവിടെ 8.30 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും കൊല്ലത്ത് എത്തിയത്. കൂടിക്കാഴ്ചക്കായി മത സാമൂദായിക നേതാക്കളും സാംസ്ക്കാരിക പ്രമുഖരും വിരമിച്ച ഉദ്യോഗസ്ഥരുമടക്കം നൂറിലധികം പേർ നേരത്തെ തന്നെ എത്തിയിരുന്നു. തുടർന്ന് ഇവരോടൊപ്പം മുഖ്യമന്ത്രി പ്രഭാത ഭക്ഷണം കഴിച്ചു. 10.30 ഓടെ കൂടിക്കാഴ്ച്ച ആരംഭിച്ചു. പ്രതിനിധികൾക്ക് മുൻപിൽ സർക്കാരിന്‍റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ദൃശ്യങ്ങളിൽ വിവരിച്ചു. തുടർന്ന്പ്രതിനിധികളുടെ അഭിപ്രായങ്ങൾ പൂർണ്ണമായും മുഖ്യമന്ത്രി കേട്ടു. പരിഹാര നിർദേശങ്ങളും ചോദിച്ചറിഞ്ഞു. ഇവ ഉൾപ്പെടുത്തി പ്രകടന പത്രിക തയ്യാറാക്കാനാണ് എൽ.ഡി.എഫിന്‍റെ തീരുമാനം.
സാമൂദായിക സംഘടനകളെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സ്വന്തം പാളയത്തിൽ നിർത്തുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്. അതേ സമയം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് കാണിച്ചാണ് എൻ.എസ്.എസ് സംമ്പർക്ക പരിപാടി ബഹിഷ്കരിച്ചത്. വൈകിട്ട് പത്തനംതിട്ടയിലും മുഖ്യമന്ത്രി പര്യടനം നടത്തും.