കൊല്ലം:പൊലീസ് സേനയിലെ വൈകൃതങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പതിനായിരത്തിലധികം പേരുള്ള പൊലീസ് സേനയിലെ ചിലർ മാത്രമാണ് വൈകൃതങ്ങൾ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സേനയില്‍ ക്രിമിനലുകള്‍ വേണ്ട'; പൊലീസ് സേനയിലെ വൈകൃതങ്ങൾക്കെതിരെ മുഖ്യമന്ത്രി - CM talk about Kerala Police
സംസ്ഥാനത്തെ പൊലീസ് സേനയിലുള്ളവര്‍ ഏതെങ്കിലും തരത്തിലുള്ള വൈകൃതങ്ങള്‍ കാണിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
ക്രിമിനലുകളെ നേരിടാനുള്ള പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ട. പ്രതികള്‍ക്ക് നേരെ ലോക്കപ്പില്‍ മര്‍ദനമുണ്ടായാല്‍ അത്തരം കേസുകള്‍ പൊലീസ് അന്വേഷിക്കില്ലെന്നും പകരം സിബിഐക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.