കൊല്ലം:കുളത്തൂപ്പുഴയിൽ വഴിയോര കച്ചവടക്കാർ നടുറോഡിൽ വാൾ വീശി ഏറ്റമുട്ടി. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ പഞ്ചായത്ത് ജംഗ്ഷനിലെ പച്ചക്കറി കച്ചവടക്കാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. പ്രദേശത്ത് വഴിയോര കച്ചവടം നടത്തിയിരുന്ന പച്ചക്കറി വ്യാപാരികള്‍ തമ്മിൽ ഏറെനാളായി തർക്കം നിലനിന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
നടുറോഡിൽ വാൾ വീശി ഏറ്റുമുട്ടി; കുളത്തൂപ്പുഴയില്‍ നാലുപേർ അറസ്‌റ്റിൽ - vegetable traders clash kulathuppuzha
പ്രദേശത്തെ പച്ചക്കറി കച്ചവടക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. ഇവർ തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൊല്ലത്ത് വഴിയോര കച്ചവടക്കാർ നടുറോഡിൽ വാൾ വീശി ഏറ്റുമുട്ടി ; നാലുപേർ അറസ്‌റ്റിൽ
ചന്തദിനമായ വ്യാഴാഴ്‌ച (07.07.22) ഒരു സംഘം നടത്തിയിരുന്ന കച്ചവടത്തിന് മുമ്പിൽ മറ്റൊരു സംഘം വാൻ നിർത്തിയിട്ട് വ്യാപാരം നടത്തിയതാണ് സംഘർഷത്തിന് കാരണം. കുളത്തൂപ്പുഴ വലിയേല സ്വദേശികളായ ഷെഫീക്ക്, ദീലീപ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.