കൊല്ലം:ബി.ജെ.പി.സംസ്ഥാന നേതൃത്വത്തിനും പ്രസിഡന്‍റ് കെ സുരേന്ദ്രനുമെതിരെ ബി.ജെ.പിയിലെ മുതിർന്ന നേതാവ് സി.കെ പത്മനാഭന്‍റെ ഒളിയമ്പ്. പാര്‍ട്ടിയില്‍ വ്യാജന്മാരുടെ കാലമാണ്. പണ്ട് സംസ്ഥാന കാര്യാലയത്തിനും ഓഫിസിനും വേണ്ടി സ്ഥലം ഉൾപ്പടെ വാങ്ങിയപ്പോൾ കണക്ക് ഉണ്ടായിരുന്നു.
എന്നാലിപ്പോള്‍ അങ്ങനെയില്ല. താൻ ചടങ്ങിൽ പങ്കടുക്കാതിരിക്കാൻ ചിലർ ശ്രമം നടത്തിയെന്നും സി.കെ പത്മനാഭന്‍ ആരോപിച്ചു. കൊല്ലത്ത് അടൽ ജി ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.