കൊല്ലം:സി.ഐ.ടി.യു ദശദിന സെമിനാറിന് തുടക്കം. കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിലാണ് സെമിനാർ. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി സെമിനാർ ഉദ്‌ഘാടനം ചെയ്തു.
സി.ഐ.ടി.യുവിന്‍റെ ദശദിന സെമിനാറിന് കൊല്ലത്ത് തുടക്കമായി - കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമം
പത്ത് ദിവസം നീണ്ടുനിൽക്കുന്ന സെമിനാർ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി സെമിനാർ ഉദ്‌ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമം നടപ്പാക്കിയാൽ ബ്രിട്ടീഷ് കാലത്തെ പോലെ ഇന്ത്യ വീണ്ടും പട്ടിണി രാജ്യമാകുമെന്ന് എളമരം കരീം പറഞ്ഞു. ആയിരകണക്കിന് ഹെക്ടർ പാട്ടത്തിനെടുത്ത് കൃഷി നടത്താനായി ഒരുങ്ങിയിരിക്കുന്ന അംബാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് ഈ നിയമം സഹായകരമാണ്, ലാഭമുണ്ടാക്കുന്ന കാർഷിക ഉത്പപന്നങ്ങൾ മാത്രമേ അവർ കൃഷി ചെയ്യൂ. അതേസമയം ഉത്പന്നങ്ങളുടെ ന്യായവില ഇല്ലാതാകും അതോടെ കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖലയോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളും, പൊതുമേഖലയെ തകർക്കുന്ന നയങ്ങളും എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാർ.സംസ്ഥാന സെക്രട്ടറി എൻ.പത്മലോചനൻ, ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, മുരളി മടന്ത കോട്, എ.എം.ഇക്ബാൽ, എ.അനുരുദ്ധൻ, തുടങ്ങിയവർ സംസാരിച്ചു.