കേരളം

kerala

ETV Bharat / state

റിച്ച് പ്ലം, മാർബിൾ കേക്ക്, ടീ കേക്ക്, വൈൻ കേക്ക്.. ആഘോഷത്തിന് മധുരം നിറയ്‌ക്കാൻ കേക്ക് വിപണി സജീവം

കഴിഞ്ഞവർഷം കൊവിഡിന്‍റെ തളർച്ചയിൽ അവസാന ദിവസങ്ങളിൽ മാത്രമാണ് കേക്ക് വില്‍പ്പന നടന്നത്. ക്രിസ്‌മസിനോടടുത്ത ദിവസങ്ങളിലാണ് കൂടുതൽ കേക്കുകൾ വില്‍പ്പനയ്‌ക്കെത്തുക

xmas  Christmas cake  Xmas cake  Christmas cake market kerala  Christmas cake are ready  Christmas celebration  kerala news  malayalam news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ക്രിസ്‌മസ്  ക്രിസ്‌മസ് ആഘോഷങ്ങൾ  ക്രിസ്‌മസ് കേക്ക്  കേ​ക്ക്​ വി​പ​ണി  മാർബിൾ കേക്ക്  കേക്ക്  ബേക്കറി  പുതുവത്സര കേക്കുകളുടെ വിപണി  കേക്ക് വ്യാപാരികൾ  കേക്ക് വില്‌പന
കേ​ക്ക്​ വി​പ​ണി​യി​ൽ മധുരം നിറയുന്നു

By

Published : Dec 22, 2022, 4:21 PM IST

Updated : Dec 22, 2022, 8:30 PM IST

കേക്ക് വിപണി സജീവമാകുന്നു

കൊല്ലം:ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​രാ​വി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ കേ​ക്ക്​ വി​പ​ണി​യി​ൽ മധുരം നിറയുന്നു. വീ​ടു​ക​ളി​​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മ​ധു​രം പ​ക​രാ​നും പ്രിയ​പ്പെ​ട്ട​വ​ർ​ക്ക്​ സമ്മാ​നി​ക്കാ​നും കേ​ക്ക്​ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കി​ലാ​ണ്​ ബേക്കറികൾ. 'ക്രിസ്‌മസ് - പുതുവത്സര കേക്കുകളുടെ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്രിസ്‌മസ് അടുത്തതോടെ ടൗണുകളിലെ മിക്ക ബേക്കറികളിലും കേക്കിന് ആവശ്യക്കാർ കൂടിയതായി വ്യാപാരികൾ പറഞ്ഞു.

മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സജീവമാണ് കേക്ക് വിപണി. കഴിഞ്ഞവർഷം കൊവിഡിന്‍റെ തളർച്ചയിൽ അവസാന ദിവസങ്ങളിൽ മാത്രമാണ് കേക്ക് വില്‍പ്പന നടന്നത്. ക്രിസ്‌മസിനോടടുത്ത ദിവസങ്ങളിലാണ് കൂടുതൽ കേക്കുകൾ വില്‍പ്പനയ്‌ക്കെത്തുക. റിച്ച് പ്ലം, മാർബിൾ കേക്ക്, ടീ കേക്ക്, വൈൻ കേക്ക്, ഡേറ്റ്‌സ്, കാരറ്റ്, പപ്പായ എന്നിവ കൊണ്ടുണ്ടാക്കിയ കേക്കുകൾ തുടങ്ങിയവയ്‌ക്കാണ്‌ ആവശ്യക്കാർ കൂടുതൽ.

വെൽവെറ്റ്, വൈറ്റ് ആൻഡ് ബ്ലാക് ഫോറസ്റ്റ് കേക്ക് തുടങ്ങിയവയ്‌ക്കും ആവശ്യക്കാരുണ്ട്. പ്രധാന ടൗണുകളിലെല്ലാം കേക്കുകൾക്ക് മാത്രമായി കടകൾ തുറന്നിട്ടുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്‌ത്‌ ആവശ്യാനുസരണം വാങ്ങിക്കാം. കൂടാതെ അടുത്ത കാലങ്ങളിലായി വീടുകൾ കേന്ദ്രീകരിച്ച് വീട്ടമ്മമാർ കേക്കുകൾ ഉണ്ടാക്കി സീസൺ സമയങ്ങളിൽ വ്യാപകമായി വില്‍പ്പന നടത്തുന്നുമുണ്ട്.

ഒ​രു കി​ലോയ്‌​ക്ക്​ 340 രൂ​പ മു​ത​ലാ​ണ്​ സാ​ധാരണ പ്ലം​കേ​ക്കി​ന്​ വി​ല. 400 രൂ​പ വ​രെ​യും വി​ല ഉയ​രു​ന്നു​ണ്ട്. റി​ച്ച്​ പ്ല​മ്മി​ന്​ 360 മു​ത​ൽ 450 രൂ​പ വ​രെ​യാ​ണ്​ വി​ല. പ്ലം ​കേ​ക്ക്​ ക​ഴി​ഞ്ഞാ​ൽ ഫ്രൂ​ട്ട്, ബട്ടർ കേ​ക്കു​ക​ൾ​ക്കാ​ണ്​ ഈ ​സീ​സ​ണി​ൽ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്ന​ത്. 140 രൂ​പ മുത​ൽ 400 രൂ​പ വ​രെ ഈ ​കേക്കുകൾക്ക്​ ന​ൽ​ക​ണം. 1300 തൊട്ട് 1500 രൂപയാണ് ഏറ്റവും മുന്തിയിനം കേക്കിൻ്റെ വില. ഓർഡർ അനുസരിച്ച് പലരും വീടുകളിലെത്തിച്ചും കേക്കുകൾ നൽകുന്നുണ്ട്.

Last Updated : Dec 22, 2022, 8:30 PM IST

ABOUT THE AUTHOR

...view details