കൊല്ലം:തൃക്കോവിൽവട്ടം തലച്ചിറയിൽ മാതാപിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനെ അർധരാത്രിയിൽ തട്ടി കൊണ്ടുപോകുവാൻ ശ്രമം. തട്ടിയെടുത്ത കുഞ്ഞിനെ ഒളിപ്പിച്ചു വച്ച ശേഷം മറ്റൊരു വീട്ടിൽ മോഷണം നടത്താൻ ഇയാൾ ശ്രമിച്ചു. ഇതിനിടെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഒളിപ്പിച്ചു വച്ചിരുന്ന കുഞ്ഞിനെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം മോഷ്ടാവ് രക്ഷപെട്ടു. തലനാരിഴയ്ക്കാണ് കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടിയത്. തൃക്കോവിൽവട്ടം ചേരിക്കോണം തലച്ചിറയിലായിരുന്നു സംഭവം. കോളനിയിൽ താമസക്കാരായ ബീമാ മൻസിലിൽ ഷെഫീക്ക് - ഷംന ദമ്പതികളുടെ ആറു മാസം പ്രായമുള്ള കുട്ടിയെയാണ് വീടിന്‍റെ പിൻവാതില്‍ തകർത്ത് എടുത്തുകൊണ്ട് പോയത്. പൊലിസ് അന്വേഷണം ആരംഭിച്ചു.
കൊല്ലത്ത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം - കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊല്ലത്ത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
17:38 June 04
തൃക്കോവിൽവട്ടം ചേരിക്കോണം തലച്ചിറയിലായിരുന്നു സംഭവം.
Last Updated : Jun 4, 2020, 6:00 PM IST