കേരളം

kerala

ETV Bharat / state

ചവറ കെഎംഎംഎല്ലിൽ വാതക ചോർച്ച - kmml

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചവറ കെഎംഎംഎല്ലിൽ വാതക ചോർച്ച

By

Published : Aug 2, 2019, 4:55 PM IST

കൊല്ലം: ചവറ കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെഎംഎംഎല്‍) വാതക ചോര്‍ച്ച. ക്ലോറിന്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിക്ക് മുന്നില്‍ ഉപരോധ സമരം നടത്തിയിരുന്നവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ചോര്‍ച്ച സാരമുള്ളതല്ലെന്നും നിയന്ത്രണ വിധേയമാക്കിയതായും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കെഎംഎംഎല്ലില്‍ നിന്നുള്ള മലിനീകരണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് സമരം തുടങ്ങിയത്. പന്മന, ചിറ്റൂര്‍, കളരി വാര്‍ഡുകളിലെ ഭൂമി ഏറ്റെടുക്കണെമെന്നാണ് സമരക്കാരുടെ ആവശ്യം. ഇവരുമായി കലക്‌ടർ നേരത്തെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details